22
Dec 2024
Wed
22 Dec 2024 Wed
man arrested for raping university student in Chennai

ചെന്നൈയില്‍ അണ്ണാ സര്‍വകലാശാല കാംപസില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോട്ടൂര്‍പുരം സ്വദേശിയും വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളുമായ ജ്ഞാനശേഖരന്‍(37) ആണ് അറസ്റ്റിലായത്. നിരവധി കേസുകളിലെ പ്രതിയാണ് ജ്ഞാനശേഖരനെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബര്‍ 23ന് രാത്രി 8ഓടെയാണ് രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ജ്ഞാനശേഖരന്‍ ബലാല്‍സംഗം ചെയ്തത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ചശേഷമായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കിയത്.

കാംപസിനുള്ളിലേയും സമീപത്തേയും മുപ്പതോളം സിസിടിവികള്‍ പരിശോധിച്ചതിന് ശേഷമാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. സംഭവത്തില്‍ ഒരാള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂവെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതെന്നാണ് പോലീസ് വിശദീകരണം. രണ്ടുപേര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടതായാണ് നേരത്തേ പുറത്തുവന്ന റിപോര്‍ട്ടുകള്‍.

ജ്ഞാനശേഖരനെതിരെ കോട്ടൂര്‍പുരം, മൈലാപ്പൂര്‍, വേളാച്ചേരി, മണ്ടായിവേല തുടങ്ങിയ പ്രദേശങ്ങളിലായി പതിനഞ്ചിലധികം കേസുകളുള്ളതായാണ് വിവരം. ഇയാള്‍ കോട്ടൂര്‍പുരം മണ്ഡപം തെരുവ് ഭാഗത്ത് വഴിയോരത്ത് ബിരിയാണി കട നടത്തുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവദിവസം ബിരിയാണി വിറ്റശേഷം അണ്ണാ യൂനിവേഴ്സിറ്റിക്ക് പിന്നിലെ നിബിഡ വനമേഖലയില്‍ പോയ ഇയാള്‍ അവിടെ വച്ച് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തിയെന്നും പോലീസ് കണ്ടെത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക