മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി യുവതിയെ ബലാൽസംഗം ചെയ്ത യുവാവ് പിടിയിൽ. തിരുവനന്തപുരം വർക്കലയിൽ ആണ് സംഭവം. അയിരൂർ വില്ലിക്കടവ് സ്വദേശി ബിജു രാമചന്ദ്രൻ ആണ് അറസ്റ്റിലായത്.
|
സാമ്പത്തിക സഹായം വാഗ്ദാനം ചെയ്താണ് ബിജു യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. ബിജു നൽകിയ ശീതള പാനീയം കുടിച്ചതോടെ യുവതി മയങ്ങിപ്പോയി. മയക്കത്തിലായിരിക്കെയാണ് പ്രതി യുവതിയെ ബലാത്സംഗം ചെയ്തത്. ഈ ദൃശ്യങ്ങള്‍ പ്രതി മൊബൈൽ ഫോണിൽ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ തുടർന്നും പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഇതിന് പുറമെ മൊബൈൽ ദൃശ്യങ്ങള്‍ കാണിച്ച് നിരവധി പേർ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് പ്രതി ഒത്താശ ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി. സംഭവത്തിൽ കേസെടുത്ത വര്‍ക്കല പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





