സുഹൃത്തിന്റെ മകളായ നാലുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് മുക്കത്താണ് സംഭവം. സംഭവത്തിൽ കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥ്‌ലാജ് അറസ്റ്റിലായി. വയനാട്ടിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അങ്കണവാടി ജീവനക്കാരിയോട് കുട്ടി വയറുവേദനിക്കുന്നുവെന്ന് പറയുകയായിരുന്നു. തുടർന്ന് ഇവർ കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് കുട്ടി ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്. പിന്നീട് ഇവർ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മുക്കം പോലീസ് ഇൻസ്‌പെക്ടർ ആനന്ദ്, എസ്.ഐ രഞ്ജിത്ത്, എ.എസ്.ഐ അബ്ദുൽ റഷീദ് തുടങ്ങിയവർ ചേർന്നാണ് മിഥ്‌ലാജിനെ അറസ്റ്റ് ചെയ്തത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





