29
Jun 2025
Tue
29 Jun 2025 Tue
man arrested for spying for pakistan during operation sindoor

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സേന പാകിസ്താനില്‍ കടന്നുകയറി നടത്തിയ ആക്രമണത്തിനിടെ ഇന്ത്യന്‍ സേനയുടെ നീക്കങ്ങളെക്കുറിച്ച് പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ യുവാവ് പിടിയില്‍. പഞ്ചാബിലെ ടാണ്‍ തരണ്‍ ജില്ലയിലെ മൊഹല്ല രോധുപുര്‍ സ്വദേശിയായ ഗഗന്‍ദീപ് സിങ് ആണ് അറസ്റ്റിലായത്. പാക് ഇന്റലിജന്‍സിന് വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് പിടിച്ചെടുത്തായി ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇയാള്‍ക്ക് ഖലിസ്താനി അനുയായിയായ ഗോപാല്‍ സിങ് ചൗളയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇയാള്‍ മുഖേനയാണ് ഗഗന്‍ദീപ് ഐഎസ്‌ഐ ഏജന്റുമാരുമായി പരിചയപ്പെടുന്നതെന്നും ഡിജിപി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം നിരവധി പേരെയാണ് പാകിസ്താനു വേണ്ടി ചാരപ്പണിയെടുത്തതിന് രാജ്യത്ത് പിടികൂടിയത്.

ഓപറേഷന്‍ സിന്ദൂറിനിടെ പോര്‍വിമാനങ്ങള്‍ നഷ്ടമായതായി സംയുക്ത സൈനിക മേധാവി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനു കാരണമായ വീഴ്ചകള്‍ കണ്ടെത്താനും അതിനു പരിഹാരം കാണാനും തങ്ങള്‍ക്കു സാധിച്ചുവെന്നും സൈനിക മേധാവി വ്യക്തമാക്കുകയുണ്ടായി.

ALSO READ: പാകിസ്താനു വേണ്ടി ചാരവൃത്തി നടത്തിയതിന് വനിതാ യുട്യൂബര്‍ അടക്കം ഏഴുപേര്‍ അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക