02
Mar 2024
Sat
02 Mar 2024 Sat
man arrested in dubai while begging near masjid disguised as woman

ദുബയ്: സ്ത്രീവേഷം കെട്ടി പള്ളിക്കു മുന്നില്‍ ഭിക്ഷാടനം നടത്തിയ യുവാവ് ദുബയ് പൊലീസ് അറസ്റ്റ് ചെയ്തു. അബായയും നിഖാബും ധരിച്ചായിരുന്നു അറബ് പൗരന്‍ പള്ളിക്കു മുന്നില്‍ നിന്ന് ആളുകളോട് പണം യാചിച്ചതെന്ന് പൊലീസ് പറഞ്ഞു.(man arrested in dubai while begging near masjid disguised as woman)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭിക്ഷാടനത്തെ തടയുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ കാംപയിനിലാണ് യുവാവ് പിടിയിലായത്. പുരുഷ യാചകരേക്കാള്‍ പണം സ്ത്രീകള്‍ക്ക് ആളുകള്‍ ദയതോന്നി നല്‍കുമെന്ന കണക്കുകൂട്ടലില്‍ ആണ് സ്ത്രീവേഷം കെട്ടിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.

ഭിക്ഷാടനം നടത്തുന്നവരെക്കുറിച്ച് വിവരം നല്‍കണമെന്ന അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രദേശവാസി നല്‍കിയ അറിയിപ്പിലാണ് പൊലീസ് പള്ളിയിലെത്തിയത്. ഇവിടെ വന്നപ്പോഴാണ് സ്ത്രീവേഷം കെട്ടിയെത്തിയ യുവാവാണ് യാചക എന്ന് പൊലീസ് തിരിച്ചറിഞ്ഞത്. യുഎഇയില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്ക് തടവും പിഴയും ശിക്ഷ ലഭിക്കും.