16
Jun 2025
Sat
16 Jun 2025 Sat
man arrested while riding scooter with wifes severed head

ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി ഭര്‍ത്താവിന്റെ സ്‌കൂട്ടര്‍ യാത്ര. കര്‍ണാടക അനേക്കലിലെ ചന്ദാപുര എന്ന സ്ഥലത്ത് ഹൈവേയിലാണ് നടുക്കുന്ന സംഭവം. കൊലപാതകത്തില്‍ ബംഗളുരു ഹെബ്ബഗൊഡി സ്വദേശി ശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളി രാത്രി 11.30ഓടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

26കാരിയായ മാനസയാണ് കൊല്ലപ്പെട്ടത്. മഴു ഉപയോഗിച്ചു ഭാര്യയെ വെട്ടിക്കൊല്ലുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. കീഴടങ്ങാന്‍ പോലീസ് സ്‌റ്റേഷനിലേക്കു പോവുകയായിരുന്നു താനെന്നും ശങ്കര്‍ പോലീസിനോടു വ്യക്തമാക്കി.

അനേക്കലില്‍ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ ക്വിക് റെസ്‌പോണ്‍സ് ടീമാണ് വെട്ടിയെടുത്ത തലയുമായി യുവാവ് സ്‌കൂട്ടറോടിച്ചു പോവുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസ് സംഘം ഇയാളെ പിന്തുടര്‍ന്ന് തടഞ്ഞ് നിര്‍ത്തുകയായിരുന്നു.

സ്‌കൂട്ടറിന്റെ ഫുട്‌ബോര്‍ഡിലായിരുന്നു തലയുണ്ടായിരുന്നത്. ഭാര്യയെ താന്‍ കൊന്നുവെന്നും തല വെട്ടിയെടുക്കുകയായിരുന്നുവെന്നും യുവാവ് പോലീസിനോടു പറഞ്ഞു. വെള്ളി രാത്രി ഹെബ്ബഗൊഡിക്ക് അടുത്തുള്ള ഹീലാലിഗെ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്.

ALSO READ: ഭാര്യയെ കൊന്ന് വെട്ടിയെടുത്ത തലയുമായി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക