04
Nov 2024
Fri
04 Nov 2024 Fri
man arrested who is accused in Kozhikkode lodge murder case

കോഴിക്കോട് എരഞ്ഞിപ്പാലത്ത് ലോഡ്ജ് മുറിയില്‍ യുവതിയെ കൊന്നശേഷം കടന്നുകളഞ്ഞ തൃശൂര്‍ സ്വദേശി അബ്ദുല്‍ സനൂഫ് പിടിയിലായി.
മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ലിലെ ഫസീലയെ (33)കൊലപ്പെടുത്തിയ കേസില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ ചെന്നൈ ആവടിയെ ഹോട്ടലില്‍നിന്ന് പോലീസ് പിടികൂടിയത്. മൂന്നു സംഘമായി തിരിഞ്ഞായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ചയായിരുന്നു ഫസീലയെ എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം റൂം വാടക അടക്കമുള്ള കാര്യങ്ങള്‍ ലോഡ്ജ് ജീവനക്കാരോട് ആരാഞ്ഞ ശേഷം പ്രതി ഇവിടെ നിന്നു മുങ്ങുകയായിരുന്നു. ഇയാള്‍ തിരികെ വരാതിരിക്കുകയും യുവതി മുറിക്ക് പുറത്തിറങ്ങാതിരിക്കുകയും ചെയ്തതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

അന്വേഷണത്തില്‍ സനൂഫിനെതിരെ ഫസീല മുന്‍പ് പെരിന്തല്‍മണ്ണ പോലീസില്‍ പീഡന പരാതി നല്‍കിയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഈ കേസ് ഒത്തുതീര്‍പ്പാവുകയും ഇരുവരും അടുപ്പത്തിലാവുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക