ആലപ്പുഴയില്‍ കല്യാണ വീട്ടിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് സുഹൃത്തുക്കളുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു. കാവാലം കുന്നുമ്മ മണ്ണാശേരി സലിലാനന്ദന്റെയും കൃഷ്ണമ്മയുടെയും മകന് സുരേഷ്കുമാര്‍ (അപ്പു-30) ആണ് മരിച്ചത്. കഴിഞ്ഞ മാസം 20നാണ് സുരേഷ് കുമാറിന് മര്‍ദ്ദനമേറ്റത്.
പ്രദേശത്തെ വിവാഹച്ചടങ്ങിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇതിനുശേഷം വീട്ടിലെത്തിയ ഇവര്‍ സുരേഷിനെ വിളിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.
|
എന്നാല്‍ തലയ്ക്കും മുഖത്തും പരിക്കേറ്റ സുരേഷ് വീട്ടിലും മറ്റു സുഹൃത്തുക്കളോടും പറഞ്ഞിരുന്നത് ബൈക്കില്‍നിന്നു വീണുവെന്നാണ്. പിന്നീട് തലയ്ക്ക് വേദനയുണ്ടായതോടെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു ഡോക്ടര്‍ റഫര്‍ ചെയ്തെങ്കിലും പോയില്ല.
ചൊവ്വാഴ്ച രാവിലെ ചെവിയില്‍നിന്നു രക്തസ്രാവമുണ്ടായപ്പോഴാണ് സുരേഷിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 9.45ഓടെ മരിക്കുകയായിരുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് തലയ്ക്ക് ക്ഷതമേറ്റതിനെത്തുടര്‍ന്നുള്ള അണുബാധയാണ് മരണകാരണമെന്ന് അറിയുന്നത്. സംഭവത്തില്‍ പുളിങ്കുന്ന് പോലീസ് കേസെടുത്തു. സഹോദരി: ശ്രുതി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





