പത്തനംതിട്ട ചിറ്റാറില്‍ യുവാവിനെ മരിച്ച നലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. സന്ദീപ് എന്ന യുവാവിന്റെ മരണത്തില്‍ അട്ടത്തോട് സ്വദേശി കൃഷ്ണന്‍കുട്ടി, സുഹൃത്ത് ഗോപി എന്നിവരാണ് പിടിയിലായത്. കൃഷ്ണന്‍കുട്ടിയുടെ വിവാഹിതയായ മകളുമായി സന്ദീപിനുണ്ടായ അടുപ്പമാണ് കൊലപാതകത്തിന് കാരണം.
|
ഇന്നലെ രാത്രിയാണ് സന്ദീപിനെ വീടിന് സമീപം അവശ നിലയില്‍ കണ്ടെത്തുകയും പിന്നാലെ മരിക്കുകയും ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണകാരണം ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് വ്യക്തമായത്. സംശയത്തെ തുടര്‍ന്ന് പിടികൂടിയ മൂന്നു പേരെ ചോദ്യം ചെയ്തപ്പോഴാണ് ഇവരില്‍ രണ്ടുപേരുടെ പങ്ക് വ്യക്തമായത്.
സന്ദീപിന്റെ ദേഹമാസകലം ഇടിയേറ്റതിന്റെ മുറിവുകളും ചതവുകളുമുണ്ടായിരുന്നു. ആന്തരിക പരിക്കുകളാണ് മരണകാരണമായത്. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകളൊടിഞ്ഞ് കരളില്‍ കുത്തിക്കയറിയിരുന്നു. തലയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
പ്രതികളെ പിടികൂടുന്ന സമയത്ത് ഇവരുടെ കൈവശം തോക്കടക്കമുള്ള ആയുധങ്ങളുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നത് വരെ ഇവരെ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടതിനാല്‍ ആംസ് ആക്റ്റ് പ്രകാരമാണ് ആദ്യം ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. ഇതിന് പുറമേ ഇവരെ ഇപ്പോള്‍ കൊലപാതക കുറ്റത്തില്‍ കൂടി പ്രതികളാക്കും.
ALSO READ: ഹോംസ്‌റ്റേയില്‍ ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൃതദേഹം; കാമുകന്‍ അബോധാവസ്ഥയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





