29
Jun 2026
Mon
29 Jun 2026 Mon
Amti Drugs Movement state president caught with MDMA

ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി പിടിയില്‍. പത്തനംതിട്ട എഴുമറ്റൂര്‍ കൈമല സ്വദേശി ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍(25) ആണ് അറസ്റ്റിലായത്. ഷര്‍ഫിന്റെ വീട്ടില്‍ നിന്ന് 1.590 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പുസ്തകങ്ങള്‍ക്കിടയില്‍ രഹസ്യ അറയിലാണ് ഇത് ഒളിപ്പിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എംഡിഎംഎ വലിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ് പബ്ലറും ഫ്യൂവിങ് പൈപ്പുകളും കണ്ടെത്തി. പ്രതി പാലാരിവട്ടം, എറണാകുളം ടൗണ്‍ പൊലീസ് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. സ്ത്രീകളെ ആക്രമിച്ച കേസിലും പ്രതിയാണ്. ജില്ലാ ഡാന്‍സാഫ് ടീമും റാന്നി സബ് ഡിവിഷന്‍ ടീമും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍ നേതൃത്വം കൊടുത്തിരുന്നു. ഇയാളെ എംഡിഎംഎയുമായി പിടികൂടിയത് നാട്ടുകാരെ അടക്കം അമ്പരിപ്പിച്ചു.

ALSO READ: ചിറ്റാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; രണ്ടുപേര്‍ പിടിയില്‍, കൊലപാതക കാരണം വിവാഹിതയുമായുള്ള ബന്ധം