അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന കാണിക്കയില്‍ ഏഴരക്കോടി രൂപ അടിച്ചുമാറ്റിയതിന് അറസ്റ്റിലായ എട്ടുപേരില്‍ ഉള്‍പെട്ട അനുകല്‍പ്പ് മിശ്രയെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത് സാമ്പത്തിക തട്ടിപ്പ് സാധൂകരിക്കുന്ന തെളിവുകള്‍. കാണിക്കയിലെ പണം എണ്ണാന്‍ ബാങ്ക് അധികൃതര്‍ പുറത്തുനിന്നു ജോലിക്കെടുത്തതാണ് അനുകല്‍പ്പിനെ. മൂന്നുവര്‍ഷത്തിനിടെ അനുകല്‍പ്പ് 65 ലക്ഷം രൂപയുടെ ഫാം ഹൗസ് അയോധ്യയില്‍ വാങ്ങി. 30 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന പുതിയ സ്‌കോര്‍പ്പിയോ വാങ്ങാന്‍ ബുക്ക് ചെയ്തിരിക്കവെയാണ് ഇയാള്‍ പിടിയിലായത്.
|
കാണിക്കപ്പണത്തില്‍ നിന്ന് വലിയ തോതില്‍ പണം അടിച്ചുമാറ്റിത്തുടങ്ങിയതോടെ അനുകല്‍പ്പ് തന്റെ അളിയന്‍ ലവകുശ് മിശ്രയെയും ഈ ജോലിയിലേക്ക് എത്തിച്ചു. ദരിദ്ര കുടുംബത്തിലെ അംഗമായിരുന്നു അനുകല്‍പ്പ്. ബാസവ ഗ്രാമത്തിലെ ഏറ്റവും ആഡംബര വീടുകളിലൊന്ന് ഇപ്പോള്‍ അനുകല്‍പ്പിന്റേതാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ഏപ്രില്‍ 30ന് അനുകല്‍പ്പ് തന്റെ ഗ്രാമത്തില്‍ ഏഴു ദിവസം നീണ്ട മതചടങ്ങ് സംഘടിപ്പിച്ചിരുന്നു. രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി, അയോധ്യ മേര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ ഈ ചടങ്ങില്‍ സംബന്ധിക്കുകയുണ്ടായി. സാമ്പത്തിക തിരിമറിയില്‍ അറസ്റ്റ് ഉണ്ടായതോടെ റായി രാജിവച്ചിരുന്നു.
ലവകുശ് മിശ്ര വാടകവീട്ടിലാണ് താമസിക്കുന്നത്. ക്ഷേത്രത്തിലെ ജോലിക്കെത്തിയ ശേഷം ഇയാള്‍ അടുത്തിടെ പുതിയ മോട്ടോര്‍ ബൈക്ക് വാങ്ങിയതായി അയല്‍വാസികള്‍ പറയുന്നു.
ALSO READ: ദമ്മാമിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു



