06
Aug 2024
Fri
06 Aug 2024 Fri
man buried alive in up saved by stray dogs

യുപിയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് നാലംഗസംഘം 24കാരനെ ആക്രമിച്ച ശേഷം ജീവനോടെ കുഴിച്ചുമൂടി. അക്രമികള്‍ മടങ്ങിയതോടെ തെരുവുനായ്ക്കള്‍ കുഴിമാന്തി യുവാവിനെ കടിക്കുകയും ഈ സമയം ബോധം തിരികെ കിട്ടിയ യുവാവ് രക്ഷപ്പെടുകയും ചെയ്തു. ജൂലൈ 18നാണ് സംഭവം.
രൂപ് കിഷോറാണ് ആക്രമിക്കപ്പെട്ടത്. മര്‍ദ്ദിച്ച ശേഷം കഴുത്തുഞെരിച്ചതോടെ രൂപ് കിഷോര്‍ ബോധരഹിതനായിരുന്നു. ഇതോടെ സംഘം കുഴിച്ചിട്ട ശേഷം കടന്നുകളഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തെരുവുനായ്ക്കള്‍ മണം പിടിച്ച് കുഴിമാന്തി മാംസം ഭക്ഷിക്കാനായി രൂപ് കിഷോറിന്റെ ശരീരത്തില്‍ കടിച്ചുവലിച്ചതോടെയാണ് യുവാവ് അബോധാവസ്ഥയില്‍ നിന്ന് ഉണരുന്നത്. ഇതോടെ യുവാവ് നായ്ക്കളെ ഓടി രക്ഷപെടുകയും നാട്ടുകാരുടെ അടുത്ത് ഓടിയെത്തി വിവരം പറയുകയുമായിരുന്നു. നാട്ടുകാര്‍ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.

മകനെ വീട്ടില്‍ നിന്ന് ബലംപ്രയോഗിച്ചാണ് അങ്കിത്, ഗൗരവ്, കരണ്‍, ആകാശ് എന്നിവര്‍ കൂട്ടിക്കൊണ്ടുപോയതെന്ന് രൂപ് കിഷോറിന്റെ മാതാവ് പറഞ്ഞു. ഒളിവില്‍ പോയ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് തങ്ങളെന്നാണ് പോലീസ് വിശദീകരണം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക