കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. കക്കോടി കുമാരസ്വാമി സ്വദേശി മോഹന്‍ ദാസ് ആണ് മരിച്ചത്.
|
കോഴിക്കോട് കോനാട് ബീച്ച് റോഡിലൂടെ കൊയിലാണ്ടി ഭാഗത്തേക്ക് പോയ കാറിന് പിന്നില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ട ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്താനായി ആവശ്യപ്പെട്ടു. കാര്‍ റോഡരികിലേക്ക് ഒതുക്കിയതിന് പിന്നാലെ തീ പടരുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. സീറ്റ് ബെല്‍റ്റ് ഊരിമാറ്റാനാവാതെ ഡ്രൈവര്‍ വാഹനത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
കാറില്‍ ഉണ്ടായിരുന്ന ആളെ രക്ഷപ്പെടുത്താന്‍ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ശ്രമിച്ചെങ്കിലും തീ ആളി പടര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. തീപിടിക്കാനുള്ള കാരണം അന്വേഷിച്ചുവരികയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





