കട്ടപ്പന: കാമുകിയെ ഒഴിവാക്കാൻ പഴ്സിൽ എം ഡി എം എ ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇടുക്കി ഉപ്പുതറ കണ്ണംപടി സ്വദേശി ജയൻ ആണ് പിടിയിലായത്. രണ്ട് മാസമായി ഒന്നിച്ച് താമസിച്ചിരുന്ന പെൺസുഹൃത്ത് മഞ്ജുവിനെ ഒഴിവാക്കാനായി ജയൻ ഇവരുടെ പഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച ശേഷം എക്സൈസിനെ വിളിച്ചറിയിക്കുകയായിരുന്നു.
|
എക്സൈസ് സംഘം ലഭിച്ച വിവരമനുസരിച്ച് കട്ടപ്പനയിലെ ലോഡ്ജിലെത്തി പരിശോധന നടത്തി 300 മില്ലിഗ്രാം എം.ഡി.എം.എ പിടികൂടി. തുടർന്നാണ് വിവരം നൽകിയ ആളുടേയും ഒരേ നമ്പർ ഒന്നാണെന്ന് വ്യക്തമായത്. ചതി ബോധ്യപ്പെട്ടതോടെ പ്രതിയെ വിളിച്ചുവരുത്തി എക്സൈസ് പിടികൂടി.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ഭർത്താവും മക്കളുമായി അകന്ന് കഴിഞ്ഞിരുന്ന ഇടുക്കി മേരികുളം സ്വദേശി മഞ്‍ജു ആറ് മാസം മുമ്പാണ് ഫേസ്ബുക്കിലൂടെ ജയനെ പരിചയപ്പെട്ടത്. രണ്ട് മാസമായി ഇരുവരും പൊൻകുന്നത്ത് ഒരുമിച്ചായിരുന്നു താമസം. ഭാര്യ മരിച്ച് പോയ ജയന് രണ്ട് മക്കളുണ്ട്.
കല്യാണം കഴിച്ച് വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഞായറാഴ്ച രാത്രിയിലാണ് മഞ്‍ജുവുമായി ജയൻ കട്ടപ്പനയിലെത്തിയത്. തുടർന്ന് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. രാവിലെ ഇരുവരും ചേർന്ന് കടയിൽ പോയി വസ്ത്രം വാങ്ങുകയും ചെയ്തു. പിന്നീട് മഞ്‍ജുവിൻ്റെ പേഴ്സിൽ എംഡിഎംഎ ഒളിപ്പിച്ച ശേഷം ജയൻ പുറത്തുപോയി. തുടര്‍ന്ന് ലോഡ്ജ് മുറിയിൽ മയക്കുമരുന്നുമായി യുവതി താമസിക്കുന്നെന്ന വിവരം എക്സൈസിനെ വിളിച്ചറിയിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





