21
Mar 2025
Fri
21 Mar 2025 Fri
man committed suicide after blaming his wife

ഭാര്യയുടെ പീഡനം താങ്ങാനാവാതെ യുവാവ് ജീവനൊടുക്കി. മാര്‍ച്ച് രണ്ടിന് മുംബൈയിലാണ് സംഭവം. 41കാരനായ നിഷാന്ത് ത്രിപാഠിയാണ് ഹോട്ടലില്‍ മുറിയെടുത്ത ശേഷം തൂങ്ങിമരിച്ചത്. ഭാര്യ അപൂര്‍വ പരിഖ്, ഇവരുടെ അമ്മായി പ്രാര്‍ഥന മിശ്ര എന്നിവരുടെ പീഡനമാണ് തന്റെ മരണത്തിനു കാരണമെന്ന ആത്മഹത്യാകുറിപ്പ് നിഷാന്ത് തന്റെ കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യയോടുള്ള തന്റെ ഇഷ്ടത്തിന് ഒരിക്കലും മങ്ങലേല്‍ക്കുകയില്ലെന്നും നടന്നതിനെല്ലാം താന്‍ ഭാര്യയെ വെറുക്കുകയാണെന്നും താന്‍ നേരിട്ട പീഡനങ്ങളല്ലൊം തന്റെ അമ്മയ്ക്ക് അറിവുള്ളതാണെന്നും പറയുന്ന യുവാവ് ഇപ്പോള്‍ തന്റെ അമ്മയെ ശല്യപ്പെടുത്തരുതെന്നും അവരാകെ തളര്‍ന്നുപോയിട്ടുണ്ടെന്നും നിഷാന്ത് കുറിക്കുന്നു.

മകന്റെ മരണത്തോടെ താന്‍ ജീവനുള്ള ശവമായി മാറിയിരിക്കുകയാണെന്ന് അമ്മ നീലം ചതുര്‍വേദി എഫ്ബിയില്‍ എഴുതി. തന്റെ അന്ത്യകര്‍മകള്‍ ചെയ്യേണ്ടിയിരുന്ന മകനെ മുംബൈയില്‍ മാര്‍ച്ച് രണ്ടിന് താന്‍ ദഹിപ്പിച്ചുവെന്നും അവര്‍ വേദനയോടെ എഴുതുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക