22
Feb 2023
Tue
22 Feb 2023 Tue

ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായ യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് മരിച്ചത്. ​ഗിരീഷിനെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓൺലൈൻ റമ്മി കളിച്ച് മൂന്നര ലക്ഷം രൂപയും സ്വർണാഭരണങ്ങളും ഉൾപ്പെടെ ​ഗിരീഷ് നഷ്ടപ്പെടുത്തിയതായാണ് ബന്ധുക്കൾ പറയുന്നത്.

ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായി ഇതിനു മുമ്പ് സംസ്ഥാനത്ത് ആത്മഹത്യകളുണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരസ്യത്തിൽ അഭിനയിച്ച നിരവധി പേർ തങ്ങൾ ചതിക്കപ്പെട്ടതാണെന്നും ആരും ഈ കെണിയിൽ വീഴരുതെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. നടനും സംവിധായകനുമായ ലാൽ ഓൺ ലൈൻ റമ്മി പരസ്യത്തിൽ അഭിനയിക്കുന്നതിനെതിരേ വിമർശനം ഉയരുകയും ചെയ്തിരുന്നു.