13
Jan 2026
Sun
13 Jan 2026 Sun
man-committed-suicide-after-woman-shares-his-video-from-bus

ബസിനുള്ളില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചു യുവതി സാമൂഹിക മാധ്യമത്തിൽ വീഡിയോ പങ്കുവച്ചു. ദൃശ്യം വൈറൽ ആയതോടെ ആരോപണ വിധേയനായ യുവാവ് ജീവനൊടുക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാങ്കാവ് സ്വദേശി ദീപക് ആണ് മരിച്ചത്. തിരക്കുള്ള ബസിൽ സഞ്ചരിക്കുന്നതിനിടെ യുവതി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്. വ്യക്തിഹത്യ ചെയ്തുവെന്ന് യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആണ് യുവാവിനെതിരെ വീഡിയോ പങ്കുവച്ചത്.

വസ്ത്രവ്യാപാര ശാലയിലെ സെയില്‍സ് മാനേജരാണ് ദീപക്. ജോലിയാവശ്യാര്‍ഥം കഴിഞ്ഞ വെള്ളിയാഴ്ച ദീപക് കണ്ണൂരില്‍ പോയിരുന്നു. അന്ന് ബസില്‍ വച്ച് ഒരു യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. ഇത് കണ്ട ദീപക് വളരെ മനോവിഷമത്തിലായിരുന്നു എന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

ALSO READ: നെയ്യാറ്റിന്‍കരയിലെ ഒരു വയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത; കുഞ്ഞിന് ബോധം നഷ്ടപ്പെട്ടത് പിതാവ് നല്‍കിയ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക