15
Feb 2025
Sun
15 Feb 2025 Sun

കോഴിക്കോട്: വിനോദയാത്രാ സംഘത്തിലെ യുവാവ് താമരശ്ശേരി ചുരത്തിലെ കൊക്കയിലേക്ക് വീണ് മരിച്ചു. വളയം സ്വദേശി അമൽ ആണ് മരിച്ചത്. ചുരത്തിലെ ഒൻപതാം വളവിന് സമീപത്തു വച്ചായിരുന്നു അപകടം. യാത്രയ്ക്കിടെ മൂത്രമൊഴിക്കാനായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. അമൽ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നു സുഹുർത്തുക്കൽ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അമൽ ഉൾപ്പെടെ 13 പേർ ആണ് വയനാട്ടിലേക്ക് വിനോദയാത്രയ്ക്കായി ഇറങ്ങിയത്. ചുരത്തിന്റെ ഒൻപതാം വളവിൽ എത്തിയപ്പോൾ മൂത്രം ഒഴിക്കാനായി വാഹനം നിർത്തി. ഇവർ സഞ്ചരിച്ച ട്രാവലർ റോഡിന് വശത്തേക്ക് ചേർത്തുനിർത്തി. തുടർന്ന് അമൽ പുറത്തിറങ്ങിയപ്പോഴാണ് അപകടം. ഒപ്പമുണ്ടായിരുന്നവർ അമലിനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തുകയും ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയുമായിരുന്നു. കല്പറ്റയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് അമലിനെ പുറത്തെടുക്കുന്നത്. എങ്കിലും അമലിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വഭവിക മരണത്തിന് പോലിസ് കേസെടുത്തു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു അയച്ചു.

man died after falling into gorge at the Thamarassery Churam