പത്തനംതിട്ടയിൽ അയൽവാസിയുടെ വീട്ടിലെത്തിയ ഗൃഹനാഥൻ പിക്കപ്പ് വാനിടിച്ചു മരിച്ചു. കുലശേഖരപതി സ്വദേശി ഉബൈദുല്ല(52) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. അയൽവാസിയായ അയൂബ് ഖാന്റെ വീട്ടിൽ ഇരിക്കുമ്പോഴായിരുന്നു ഉബൈദുല്ലയെ പിക്കപ്പ് വാനിടിച്ചത്.
|
നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച ശേഷം വീടിറ്റെ ഗേറ്റ് തകർത്ത് മുറ്റത്തേക്ക് കയറുകയും ഇവിടെ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിക്കുകയുമായിരുന്നു. മുന്നോട്ടുനീങ്ങിയ കാറിനും ഭിത്തിക്കും ഇടയിൽപ്പെട്ട് ഞെരിഞ്ഞമർന്നാണ് ഉബൈദുല്ല മരിച്ചത്.
അപകട സമയം അയൽവാസികളായ മൂന്നുപേരാണ് ഇവിടെ സംസാരിച്ചിരുന്നത്. പിക്കപ്പ് വാൻ വരുന്നതുകണ്ട് രണ്ടുപേർ ഓടിമാറി. ഗുരുതരമായി പരിക്കേറ്റ ഉബൈദുല്ലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





