07
Sep 2024
Sun
07 Sep 2024 Sun
man dies after bike hit him while seeing Onam celbration

തിരുവനന്തപുരം ശാസ്തവട്ടത്ത് ഓണാഘോഷം കാണാനെത്തിയ യുവാവ് ബൈക്ക് ഇടിച്ചു മരിച്ചു. ശാസ്തവട്ടം സ്വദേശി ഷൈജു (45) ആണ് മരിച്ചത്. ബൈക്കിടിച്ച് തെറിച്ചു വീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷന്‍ രാജിനും ഗുരുതര പരിക്കുണ്ട്. ശാസ്തവട്ടത്തെ ക്ലബ്ബിന്റെ ഓണാഘോഷ പരിപാടി കാണാനെത്തിയതായിരുന്നു ഷൈജു. മൂന്നുപേരാണ് അപകട സമയം ബൈക്കില്‍ ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക