29
Jan 2024
Mon
29 Jan 2024 Mon

കട്ടപ്പന ചെമ്പകപ്പാറ പള്ളിക്കാനത്തിന് സമീപം യുവാവ് സ്വകാര്യബസ്സിൽ നിന്നു വീണ് മരിച്ചു. കൊച്ചു കാമാക്ഷി സ്വദേശി പെരുമ്പേറ്റ് പ്രജി (40) ആണ് മരിച്ചത്. തിങ്കൾ വൈകീട്ട് ആറോടെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പള്ളിക്കാനത്ത് പാട്ടത്തിനെടുത്ത റബർ തോട്ടത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് യുവാവ് ബസ്സിൽ നിന്നുവീണത്. പരിക്കേറ്റ യുവാവിനെ ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ചൊവ്വാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.