26
Jul 2024
Fri
26 Jul 2024 Fri
man dies after head stuck in tea factory machine

ഇടുക്കി പീരുമേട്ടിൽ തേയില ഫാക്ടറിയിലെ യന്ത്രത്തിൽ തലകുടുങ്ങി യുവാവ് മരിച്ചു. ഫാക്ടറി തൊഴിലാളിയായ പട്ടുമല സ്വദേശി രാജേഷ്(37) ആണ് മരിച്ചത്.
തേയില സംസ്‌കരിക്കുന്ന യന്ത്രം രാവിലെ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൃത്തിയാക്കുന്നതിനിടെ യന്ത്രം അബദ്ധത്തിൽ ഓണാകുകയും രാജേഷിന്റെ തല കുടുങ്ങുകയുമായിരുന്നു. ഉടൻ തന്നെ യന്ത്രം ഓഫ് ചെയ്ത് യുവാവിനെ പുറത്തെടുത്ത് പീരുമേട് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.