07
Jul 2024
Mon
07 Jul 2024 Mon
man dies after moving car caught fire in Kumaly

ഇടുക്കി കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കുമളി 66ാം മൈലിന് സമീപം തിങ്കൾ രാത്രിയോടെയാണ് സംഭവം. ബൈക്കുമായി കൂട്ടിയിടിച്ചതിനു പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവരമറിഞ്ഞ് ഫയർ ഫോഴ്സ് സേന സ്ഥലത്തെത്തി തീയണച്ചപ്പോഴാണ് കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക