30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
man dies after sits on fire cracker box to win bet

ഓട്ടോറിക്ഷ സമ്മാനമായി നല്‍കാമെന്ന കൂട്ടുകാരുടെ പന്തയത്തില്‍ പങ്കെടുത്ത് പടക്കം കത്തിച്ചിട്ട ബക്കറ്റിനു മുകളില്‍ ഇരുന്ന യുവാവിന് ദാരുണാന്ത്യം. ബംഗളുരുവിലാണ് സംഭവം. 32കാരനായ ഷബരീഷ് ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്നു യുവാവും കൂട്ടുകാരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദീപാവലി ആഘോഷത്തിനിടെയാണ് കൂട്ടുകാര്‍ ഇത്തരമൊരു പന്തയം വച്ചത്. വെല്ലുവിളി ഏറ്റെടുത്ത ശബരീഷ് പടക്കംകത്തിച്ചിട്ട് ഇതിനു മുകളില്‍ കമിഴ്ത്തിയ ബക്കറ്റില്‍ ഇരിക്കുകയായിരുന്നു.

വന്‍ ശക്തിയില്‍ പടക്കം പൊട്ടിയതോടെ ഇതിന്റെ ആഘാതത്തില്‍ യുവാവ് പിന്നിലേക്ക് വീണു. ആന്തരികാവയങ്ങള്‍ തകര്‍ന്നതോടെ യുവാവിന് പിന്നീട് എഴുന്നേല്‍ക്കാനായില്ല. ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് വൈകാതെ മരിച്ചു. സംഭവത്തില്‍ ഇയാളുടെ കൂട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തു.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement