31
Sep 2024
Fri
31 Sep 2024 Fri
man dies after snake bite him while performing stunt with cobra

പാമ്പിന്റെ തല വായിലാക്കി റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കടിയേറ്റ യുവാവിന് ദാരുണാന്ത്യം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. ശിവ റജുലു എന്ന 23 കാരനാണ് മൂര്‍ഖന്‍ പാമ്പിനെ കടിച്ചുപിടിച്ച് അഭ്യാസം നടത്തുകയും മരണം ഇരന്നുവാങ്ങുകയും ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശിവ റജുലുവിന്റെ അച്ഛന്‍ ഗംഗാറാം പാമ്പ് പിടുത്തക്കാരനാണ്. ഗംഗാറാം ആണ് മകന് മൂര്‍ഖന്‍ പാമ്പിനെ കൈമാറിയതും അഭ്യാസം നടത്താന്‍ പ്രേരിപ്പിച്ചതും. വീഡിയോ ചിത്രീകരിക്കുന്നതിനിടെ മൂര്‍ഖന്‍ ശിവയെ കടിക്കുകയും യുവാവ് അബോധാവസ്ഥയിലാവുകയും ചെയ്തു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക