തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ലോറിയില്‍ നിന്ന് പാറക്കഷണം ദേഹത്ത്് വീണ് തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി സാഹിദുള്‍ ഹഖ് (34) ആണ് മരിച്ചത്. വെഞ്ഞാറമൂട് കിഴായിക്കോണത്തു പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയിലാണ് അപകടമുണ്ടായത്.(man dies after stone fell on him from lorry)
|
പൊട്ടിച്ച പാറ മറ്റൊരു ഭാഗത്തേക്ക് മാറ്റുന്നതിനായി ലോറിയില്‍ കയറ്റിയിറക്കുന്നതിനിടെയാണ് സാഹിദുള്‍ ഹഖിന്റെ ദേഹത്ത് വീണത്. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ വെഞ്ഞാറമുട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെഞ്ഞാറമുട് പൊലീസ് കേസെടുത്തു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





