03
Jan 2025
Thu
03 Jan 2025 Thu
man dies after tree cutter blade hits his neck while cuting tree

തെങ്ങ് മുറിക്കുന്നതിനിടെ യന്ത്രവാള്‍ കഴുത്തില്‍ തട്ടി യുവാവ് മരിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം. തൃപ്രങ്ങോട് ചെറിയ പറപ്പൂര്‍ കിണറ്റിങ്ങപ്പറമ്പില്‍ നാസറിന്റെ മകന്‍ നിയാസ്(35)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അയല്‍വാസിയുടെ പറമ്പിലെ തെങ്ങ് വെട്ടുന്നതിനിടെയാണ് അപകടം. യന്ത്രവാള്‍ തെറിച്ചുവന്ന് നിയാസിന്റെ കഴുത്തില്‍ തട്ടുകയായിരുന്നു.

പരിക്കേറ്റ് താഴെവീണ യുവാവിനെ ഉടന്‍ ആലത്തിയൂര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക