06
Jun 2024
Mon
06 Jun 2024 Mon
man dies after tree uproot on car in Kothamangalam

അടിമാലി: കാറിനും ബസ്സിനും മുകളിലേക്ക് മരം കടപുഴകിവീണ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. കോതമംഗലത്തിനടുത്ത് വില്ലാന്‍ചിറയിലാണ് അപകടം. കാര്‍ യാത്രികനാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലെ മറ്റു യാത്രികരുടെ നില ഗുരുതരമാണ്. ബസ്സിനു മുകളിലേക്കു മരത്തിന്റെ ചില്ലകളാണ് പതിച്ചത്. മണ്ണുമാന്തിയന്ത്രം എത്തിച്ച് മരം ഉയര്‍ത്തിമാറ്റിയാണ് കാര്‍ പുറത്തെടുത്തത്. കാറിനുള്ളില്‍ ഒരു യാത്രികന്‍ മരിച്ചു കുടുങ്ങിക്കിടക്കുകയായിരുന്നു. ഗര്‍ഭിണിയടക്കം മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്.

കോതമംഗലത്ത് കാറിനു മുകളിലേക്ക് മരം കടപുഴകി വീണുണ്ടായ അപകടം

കോതമംഗലത്ത് കാറിനു മുകളിലേക്ക് മരം കടപുഴകി വീണുണ്ടായ അപകടം

കാറില്‍ കുടുങ്ങിയ യാത്രികനെ പുറത്തെടുക്കാന്‍ അഗ്നിരക്ഷാ സേനാംഗങ്ങള്‍ ശ്രമിക്കുന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക