28
May 2024
Sat
28 May 2024 Sat
man dies days before he plan to go for Hajj

തിരൂര്‍: ഭാര്യക്കൊപ്പം ഹജ്ജിനു പോവാനിരിക്കെ ഭര്‍ത്താവ് മരിച്ചു. തെക്കേ അന്നാര കൊടിയന്‍ കുന്നത്ത് സൈതലവി(73)ആണ് മരിച്ചത്.(man dies days before he plan to go for Hajj)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വരുന്ന ചൊവ്വാഴ്ചയായിരുന്നു സൈതലവിയും ഭാര്യ പാണാട്ട് ജമീലയും ഹജ്ജിന് പോവാനിരുന്നത്.

മൃതദേഹം തെക്കേ അന്നാര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു. മക്കള്‍ : റിയാസ്, നജുമുദ്ദീന്‍ (ഇരുവരും ദുബൈ), റഷീദഭാനു, ജെസ്സി, ജംഷി. മരുമക്കള്‍ :ശിഹാബ് (മുത്തൂര്‍), ജെയ്‌സല്‍ (കൊട്ട് പയ്യനങ്ങാടി), സാഹിത (കുന്നുംപുറം) , ഫസ് ലിയ (ചെമ്പ്ര).