വയനാട് കല്‍പറ്റയില്‍ പിക്കപ്പ് വാനിലേക്ക് ലോറിയിടിച്ചുകയറിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. മാനന്തവാടി അഞ്ചുകുന്ന് സ്വദേശി എടവലന്‍ സജീര്‍(സജീര്‍ വയനാട്-32)ആണ് മരിച്ചത്. ഭാര്യ: ജസീല. ഏതാനും ദിവസം മുമ്പാണ് മകന്‍ ജനിച്ചത്.(man dies in Kalpetta in Pickup van Lorry collision)
|
സജീറിനൊപ്പം വാഹനത്തിലുണ്ടായിരുന്ന വെള്ളമുണ്ട സ്വദേശി നൗഫലിനാണ് പരിക്കേറ്റത്. സജീര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വെള്ളമുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന പികെകെ ഫുഡ്‌സ് പ്രൊഡ്ക്ട്‌സ് കമ്പനിയിലെ ഡ്രൈവറായിരുന്നു സജീര്‍. ബേക്കറിയില്‍ സാധനം ഇറക്കുന്നതിനിടെ ലോറി പിക്കപ്പ് വാനില്‍ വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


