27
Jul 2024
Thu
27 Jul 2024 Thu
man dies in scooter accident

കോഴിക്കോട്: കെഎസ്ആർടിസി ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് 45കാരൻ മരിച്ചു. കോഴിക്കോട് പുല്ലൂരാംപാറ-തിരുവമ്പാടി റോഡിൽ തുമ്പച്ചാലിലാണ് അപകടം. തോട്ടുമൂഴി ഓണാട്ട് അബ്രഹാമിന്റെ മകൻ റോയി(45)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടത്തിൽ റോയിയുടെ ഭാര്യ ഷൈനിക്കും പരിക്കേറ്റിരുന്നു. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ​ഗുരുതരമായി പരിക്കേറ്റ റോയി ബുധൻ പുലർച്ചെയാണ് മരിച്ചത്.

ആനക്കാംപൊയിൽ റോഡിൽ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ കാളിയാമ്പുഴയിൽ നിന്ന് തുമ്പച്ചാൽ വഴി വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. ഈ റോഡിന് മതിയായ വീതിയില്ലാത്തതാണ് ദമ്പതികൾ അപകടത്തിൽ പെടാൻ കാരണമായത്.