21
Mar 2025
Thu
21 Mar 2025 Thu
man dies in wild buffalo attack

തൃശൂര്‍ മലക്കപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഝാര്‍ഖണ്ട് സ്വദേശി സഞ്ജയ് മരിച്ചു. കഴിഞ്ഞ ഞായര്‍ വൈകുന്നേരം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴാണ് യുവാവിന് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉടന്‍തന്നെ യുവാവിനെ അടുത്തുള്ള ടാറ്റാ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരിക്കേറ്റതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി പൊള്ളാച്ചിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചയാണ് പൊള്ളാച്ചി ആശുപത്രിയില്‍ യുവാവ് മരിച്ചത്. നട്ടെല്ലിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. യുവാവും കുടുംബവും വര്‍ഷങ്ങളായി ഇവിടെ തന്നെ താമസിക്കുന്നവരാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക