ആലപ്പുഴ: ഉല്ലാസയാത്രയ്ക്കിടെ പമ്പയാറ്റില്‍ ചങ്ങാടം മറിഞ്ഞ് യുവാവ് മരിച്ചു. കടപ്ര വളഞ്ഞവട്ടം മോഹനന്‍ പിള്ള-ഉഷ ദമ്പതികളുടെ മകന്‍ രതീഷ് കുമാര്‍ എന്ന രമേശ്(25)ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് വളഞ്ഞവട്ടം ഉപദേശിക്കടവിന് സമീപത്താണ് അപകടം.
|
രതീഷ് അടക്കമുള്ള നാലംഗസംഘമായിരുന്നു ചങ്ങാടത്തിലുണ്ടായിരുന്നത്. ചങ്ങാടം മറിഞ്ഞതോടെ നീന്തലറിയാത്ത രതീഷ് മുങ്ങിപ്പോവുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി നടത്തിയ തിരച്ചില്‍ രാത്രിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സഹോദരി: രേഷ്മ.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


