30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
man drown to death on day before going work place

അവധിക്കു നാട്ടിലെത്തിയ യുവാവ് തിരികെ പോവുന്നതിന്റെ തലേന്ന് വള്ളംമറിഞ്ഞു മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷപെട്ടു. ആലപ്പുഴ ഹരിപ്പാട് ഹരിപ്പാട് പള്ളിപ്പാട് ചാക്കാട്ട് കിഴക്കതില്‍ സ്റ്റീവ് രാജേഷ് (23) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച പുലര്‍ച്ചെ പള്ളിപ്പാട് പുഞ്ചയിലെ കുരീത്തറ ഭാഗത്താണ് സംഭവം. വെള്ളിയാഴ്ചത്തെ കനത്ത മഴയില്‍ പുഞ്ചയിലൂടെയുള്ള റോഡ് ഉള്‍പ്പെടെ മുങ്ങിയ നിലയിലായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സ്റ്റീവ് വള്ളത്തില്‍ പോയത്.

വള്ളം മറിഞ്ഞപ്പോള്‍ സ്റ്റീവിന്റെ ഒപ്പമുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു. കരയ്ക്കെത്തിയവര്‍ അറിയിച്ച വിവരമനുസരിച്ച് അഗ്‌നിരക്ഷാസേനയും നാട്ടുകാര്‍ ചേര്‍ന്ന് സ്ഥലത്ത് തിരച്ചില്‍ നടത്തി. ശനിയാഴ്ച രാവിലെ കുരീത്തറ ശ്മശാനത്തിന് സമീപത്തുനിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കുടുംബസമേതം ഒഡീഷയില്‍ താമസിക്കുന്ന സ്റ്റീവ് 10 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഞായറാഴ്ച തിരിച്ചുപോകാന്‍ ഇരിക്കെയാണ് മരണം.

ALSO READ: ഭാര്യാസഹോദരന്റെ മൃതദേഹവുമായി ദുബയില്‍ നിന്നു നാട്ടിലെത്തിയ യുവാവ് ഒഴുക്കില്‍ പെട്ടു മരിച്ചു

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement