25
Dec 2024
Wed
25 Dec 2024 Wed
man drowned during fishing

മീന്‍ പിടിക്കാന്‍ പോയ യുവാവ് മുങ്ങിമരിച്ചു. കണ്ണൂര്‍ കോളാരി കുഭം മൂലയിലെ ചോലയില്‍ ഖാദര്‍-സുബൈദ(കാറാട്)ദമ്പതികളുടെ മകന്‍ പി കെ റാഷിദ്(30)ആണ് മരിച്ചത്. കിച്ചേരി ചെള്ളേരിയില്‍ പഴശ്ശി ഇറിഗേഷന്റെ അധീനതയിലുള്ള കനാല്‍ തുരങ്കത്തില്‍ മീന്‍ പിടിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയതായിരുന്നു യുവാവ്. ബുധന്‍ ഉച്ചയോടെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചാവശ്ശേരി പറമ്പിലെ ചിക്കന്‍ കട നടത്തുകയായിരുന്നു റാഷിദ്. വാഹിദയാണ് ഭാര്യ. മുഹാദ്, സിദറുത്തല്‍ മുന്‍തഹ, ഹംദാന്‍ എന്നിവര്‍ മക്കളാണ്.