കൊല്ലം: കരുനാഗപ്പള്ളിയിൽ വീടിനുസമീപം പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു യുവാവ് മരിച്ചു. രക്ഷിക്കാൻ ശ്രമിച്ച സഹോദരിക്കും സുഹൃത്തിനും ഷോക്കേറ്റു. ഇടക്കളങ്ങര സ്വദേശി അബ്ദുൾ സലാമാണ് മരിച്ചത്. ഞായർ ഉച്ചയോടെയാണ് സംഭവം.
|
നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് മുളങ്കമ്പ് ഉപയോഗിച്ച് വൈദ്യുതി കമ്പി മാറ്റി ഇവരെ രക്ഷപെടുത്തിയത്. അബ്ദുൽസലാമിനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന സലാമിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുകാർക്കു വിട്ടുനൽകും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





