കോഴിക്കോട് നാല് വര്‍ഷം മുമ്പ് സ്വന്തം മരണവാര്‍ത്ത പത്രത്തില്‍ നല്‍കി മുങ്ങിയ പ്രതിക്ക് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കൊച്ചി ഇടപ്പള്ളി സ്വദേശി സരിന്‍ കുമാറാണ് മുങ്ങിയത്. താമരശ്ശേരി അടിവാരത്തെ അപകടത്തില്‍ സരിന്‍ കുമാര്‍ മരിച്ചുവെന്നായിരുന്നു പത്രവാര്‍ത്ത.
|
വാര്‍ത്ത കണ്ട് ബന്ധുക്കള്‍ കോഴിക്കോട് എത്തിയതോടെയാണ് മരണം തട്ടിപ്പാണെന്ന് മനസ്സിലായത്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനോ ആരെയോ കബളിപ്പിക്കാനോ ആണ് ഇങ്ങിനെ ഒരു നീക്കം നടത്തിയതെന്നാണ് പോലീസ് നിഗമനം. സാമ്പത്തിക തട്ടിപ്പ, മോഷണം തുടങ്ങി വിവിധ വകുപ്പുകളിലായി സരിന്‍ കുമാറിന്റെ പേരില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ 21 കേസുകളുണ്ട്.
പ്രതിക്കായി സ്‌പെഷല്‍ ബ്രാഞ്ച് രഹസ്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സരിന്‍ കുമാറിന്റെ ഭാര്യയെന്ന പേരില്‍ കൂടെ താമസിക്കുന്ന യുവതിയുടെ വീട്ടിലെത്തി സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി.
ALSO READ: യൂത്ത് ലീഗ് നേതൃസ്ഥാനത്തേക്ക് മുഈനലി തങ്ങള്‍ എത്തുമോ? പി കെ നവാസും മിസ്ഹബ് കീഴരിയൂറും മല്‍സര രംഗത്ത്
വയനാട്ടിലെ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിയുന്ന ദുരിതബാധിതര്‍ക്ക് ഭക്ഷണവുമായി താമരശ്ശേരിയിലേക്ക് പോയ യുവാവ് അപകടത്തില്‍ മരിച്ചു എന്നായിരുന്നു നാല് വര്‍ഷം മുമ്പ് വന്ന വാര്‍ത്ത. എന്നാല്‍, പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പത്രവാര്‍ത്ത നല്‍കിയത് തന്നെ സരിന്‍ ആയിരുന്നുവെന്ന് വ്യക്തമായി.
യുവതിയുമായി ഇയാള്‍ കോഴിക്കോടാണ് താമസിച്ചിരുന്നത്. വാര്‍ത്ത കണ്ടാണ് ബന്ധുക്കള്‍ കോഴിക്കോട് എത്തിയത്. കോഴിക്കോട് എത്തിയപ്പോഴാണ് ഇങ്ങിനെ ഒരു മരണമോ സംസ്‌കാരമോ നടന്നിട്ടില്ലെന്ന് വ്യക്തമായത്.
Tags: Kozhikode Crime, Fake Death Notice, Sarin Kumar, Insurance Fraud, Kerala Police, Special Branch, Kozhikode News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





