18
Jul 2023
Tue
18 Jul 2023 Tue

ബെംഗളൂരു: ഇന്‍സ്റ്റഗ്രാം റീല്‍ ചിത്രീകരിക്കുന്നതിനിടെ യുവാവ് വെള്ളച്ചാട്ടത്തില്‍ വീണ് ഒഴുകിപോയി. ഉഡുപ്പി ജില്ലയില്‍ ഞായറാഴ്ച വൈകീട്ടാണ് അപകടം. ഷിവമോഗ ജില്ലയിലെ ഭദ്രവതിയില്‍ നിന്നുള്ള ശരത് കുമാറി(23)നെയാണ് കാണാതായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊള്ളൂര്‍ ഗ്രാമത്തില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള അരസിഗുണ്ടി വെള്ളച്ചാട്ടത്തിലാണ് യുവാവ് വീണത്. വെള്ളച്ചാട്ടത്തിനു സമീപം നില്‍ക്കുന്നതിന്റെ വീഡിയോ കൂട്ടുകാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുമ്പോഴായിരുന്നു ശരത് കുമാര്‍ കാല്‍തെറ്റി വെള്ളത്തിലേക്ക് വീണത്. യുവാവിനെ കണ്ടെത്താനുള്ള തിരച്ചില്‍ ചൊവ്വാഴ്ചയായിട്ടും ഫലം കണ്ടില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക