20കാരിക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത യുവാവ് മരിച്ച നിലയില്‍. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. അടൂര്‍ ആദിക്കാട്ടുകുളങ്ങര മുട്ടാരി വടക്കേതില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് സൂഫിയാന്‍ (22) ആണ് മരിച്ചത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
|
കലഞ്ഞൂര്‍ സ്വദേശിനിയുമായാണ് സൂഫിയാന്‍ കഴിഞ്ഞദിവസം കുമ്പഴയിലെ ഹോട്ടലില്‍ മുറിയെടുത്തത്. രാത്രി ഏഴരയോടെ തങ്ങള്‍ വഴക്കിട്ടതായി യുവതി പറയുന്നു. പിന്നാലെ ശുചിമുറിയില്‍ പോയ താന്‍ തിരിച്ചുവരുമ്പോള്‍ കണ്ടത് തൂങ്ങിനില്‍ക്കുന്ന സൂഫിയാനെയാണെന്നും യുവതി പോലീസിനോടു പറഞ്ഞു. സംഭവത്തില്‍ പത്തനംതിട്ട പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
ALSO READ: കോഴിക്കോട്ടെ ബിജെപി നേതാവ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





