27
May 2024
Fri
27 May 2024 Fri
man found dead inside car

ആലപ്പുഴയില്‍ ഉച്ചച്ചൂടില്‍ നിന്ന് രക്ഷതേടി വീട്ടുമുറ്റത്തു നിര്‍ത്തിയ കാറില്‍ എസി ഓണാക്കി വിശ്രമിച്ച യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാറ്റ ഊട്ടുപറമ്പ് പുത്തന്‍ നികത്തില്‍ മണിയന്‍-ആയിഷ ബീവി ദമ്പതികളുടെ മകന്‍ അനീഷ് (37) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.(man found dead inside car)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭക്ഷണം കഴിക്കാനായി വിളിക്കാന്‍ ഭാര്യ ദേവിക കാറിനു സമീപമെത്തിയപ്പോഴാണ് അനീഷിനെ ചലനമറ്റ നിലയില്‍ കണ്ടത്. ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ശനിയാഴ്ച ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. മകന്‍: ശിവദത്ത്. സഹോദരന്‍ അജീഷ്. സഹോദരി : സോഫിയ