03
Jun 2025
Mon
03 Jun 2025 Mon
man hacked to death in Karnataka

കര്‍ണാടകയിലെ കോപ്പലില്‍ യുവാവിനെ വെട്ടിക്കൊന്നു. ചേനപ്പ നരിനല്‍ ആണ് കൊല്ലപ്പെട്ടത്. മെയ് 31നായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബേക്കറിക്കുള്ളിലായിരുന്ന ചേനപ്പയെ ഏഴംഗസംഘം വടിമാളുമായെത്തി വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ യുവാവ് ബേക്കറിക്കുള്ളില്‍ ഓടിയെങ്കിലും ഫലംകണ്ടില്ല. യുവാവിനെ ശരീരമാകെ വെട്ടിയും കുത്തിയും വീഴ്ത്തിയ ശേഷം അക്രമികള്‍ കടന്നുകളഞ്ഞു.

എന്നാല്‍ അധികം വൈകാതെ പോലീസ് ഏഴുപേരെയും പിടികൂടി. രവി, പ്രദീപ്, മഞ്ജുനാഥ്, മഞ്ജുനാഥ്, നാഗരാജ്, ഗൗതം, പ്രമോദ് എന്നിവരാണ് പിടിയിലായത്. വസ്തുസംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക