പ്രായപൂര്‍ത്തിയാവാത്ത മകളെ വിവാഹം ചെയ്തു നല്‍കണമെന്ന ആവശ്യം നിരാകരിച്ചതിന് 40കാരനായ പിതാവിനെ തലയ്ക്കടിച്ചുകൊന്നു. കിളിമാനൂര്‍ സ്വദേശി ബിജു ആണ് കൊല്ലപ്പെട്ടത്. 31കാരനായ രാജീവ് ആണ് ബിജുവിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലിരിക്കെയാണ് ബിജുവിന്റെ മരണം.
|
കേസില്‍ അറസ്റ്റിലായ പ്രതി രാജീവ് നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. നവംബര്‍ 17നായിരുന്നു ബിജു ആക്രമണത്തിനിരയായത്. ബിജുവിന്റെ മകളുമായി താന്‍ ഏറെക്കാലമായി പ്രണയത്തിലാണെന്നും വിവാഹം കഴിച്ചുനല്‍കണമെന്നുമായിരുന്നു രാജീവിന്റെ ആവശ്യം.
എന്നാല്‍ മകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും വിവാഹത്തിനു സമ്മതമല്ലെന്നും ബിജു അറിയിച്ചതോടെ രാജീവ് കല്ലെടുത്ത് ബിജുവിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. അബോധാവസ്ഥയിലാണ് ബിജുവിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





