30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
man loses an eye after kiling fly landed in face

മുഖത്തുവന്നിരുന്ന ഈച്ചയെ അടിച്ചുകൊന്നതിനു പിന്നാലെ അണുബാധയേറ്റ് യുവാവിന്റെ കാഴ്ച നഷ്ടമായി. ചൈനയിലാണ് സംഭവം. വു എന്ന യുവാവിനാണ് കാഴ്ച നഷ്ടമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചുറ്റും പാറിനടന്ന ഈച്ച മുഖത്തുവന്നിരുന്നപ്പോൾ സു ഇതിനെ അടിച്ചുകൊല്ലുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞതോടെ ഇടത്തേ കണ്ണ് ചുവക്കുകയും നീരുവന്ന് വീർക്കുകയും ചെയ്തു. ഉടൻ തന്നെ ചികിൽസ തേടിയെങ്കിലും നില വഷളാവുകയും അണുബാധ ​ഗുരുതരമായതോടെ ഇടത്തേ നേത്ര​ഗോളം നീക്കം ചെയ്യുകയും ചെയ്തു.

കണ്ണിലെ അണുബാധ തലച്ചോറിനെ കൂടി ബാധിക്കുമെന്നും യുവാവിന്റെ ജീവൻ തന്നെ നഷ്ടമാവാവാൻ ഇതു കാരണമാവും എന്നതിനാലുമാണ് ന നേത്ര​ഗോളംനീക്കം ചെയ്യുകയെന്ന തീരുമാനത്തിലേക്ക് ഡോക്ടർമാർ എത്തിയത്. ഇതോടെ അണുബാധ ഒഴിവാക്കാനായി. ഈച്ചയുടെ ലാർവ കണ്ണിനുള്ളിൽ പെട്ടതാണ് അണുബാധയ്ക്കു കാരണമെന്നാണ് നി​ഗമനം.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement