20
Jul 2025
Mon
20 Jul 2025 Mon
man missing after boat capsized in Pathanamthitta found dead

പത്തനംതിട്ട കോയിപ്പുറം നെല്ലിക്കലില്‍ പുഞ്ചപാടത്ത് മീന്‍ പിടിക്കാന്‍ പോയ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. ഞായറാഴ്ച കാണാതായ ദേവ് ശങ്കറിന്റെ മൃതദേഹം ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലില്‍ ഇന്നു കണ്ടെത്തുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രി തന്നെ കണ്ടെത്തിയിരുന്നു. മൂവരും ചേര്‍ന്ന് പുഞ്ചപാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു വള്ളംമറിഞ്ഞത്. ഇന്നലെ രാത്രി നടത്തിയ തിരച്ചില്‍ ഫലം കാണാതെ വന്നതോടെ ഇന്നു വീണ്ടും നടത്തിയ തിരച്ചിലില്‍ ആണ് ദേവ് ശങ്കറിന്റെ മൃതദേഹം കണ്ടെത്തുന്നത്.

ALSO READ: പത്തനംതിട്ടയില്‍ മീന്‍പിടിക്കുന്നതിനിടെ വള്ളംമറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; ഒരാളെ കാണാതായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക