25
Feb 2025
Wed
25 Feb 2025 Wed
Man Mistaken To Be Wild Boar Shot Dead by Group Members During Hunting

വേട്ടയ്ക്കിടെ അനക്കം കണ്ട വേട്ടക്കാര്‍ കാട്ടുപന്നിയെന്നു കരുതി ഗ്രാമീണനെ വെടിവച്ചുകൊന്നു. അബദ്ധം തിരിച്ചറിഞ്ഞതോടെ സംഘം വിവരം പുറത്തുപറയാതെ മൃതദേഹം ഒളിപ്പിച്ചു.
മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയിലാണ് സംഭവം. വനമേഖലയില്‍ പന്നിവേട്ടയ്ക്കിറങ്ങിയ സംഘത്തില്‍ പെട്ടയാളാണ് മരിച്ചതും. വെടിയേറ്റ മറ്റൊരാള്‍ ചികില്‍സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെടിയേറ്റു മരിച്ചയാളുടെ മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി സംഘം മടങ്ങുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോലീസ് അഴുകിയ മൃതദേഹം കാട്ടില്‍ നിന്ന് കണ്ടെടുക്കുന്നതും ആറുപേരെ അറസ്റ്റ് ചെയ്യുന്നതും.

ALSO READ: പ്ലസ് ടു വിദ്യാര്‍ഥി പ്രിന്‍സിപ്പലിനെ വെടിവച്ചുകൊന്നു