25
Dec 2024
Fri
25 Dec 2024 Fri
plus two student kills principal by shoot him on head

പ്ലസ് ടു വിദ്യാര്‍ഥി പ്രിന്‍സിപ്പലിനെ വെടിവച്ചുകൊന്നു. മധ്യപ്രദേശിലെ ഛത്തര്‍പുറിലാണ് സംഭവം. ധമോര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുരേന്ദ്ര കുമാര്‍ സക്‌സേന(55)യാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലെ ശുചിമുറിയിലായിരുന്നു സുരേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൃത്യശേഷം വിദ്യാര്‍ഥി സുരേന്ദ്രയുടെ  ഇരുചക്രവാഹനമെടുത്തു രക്ഷപെട്ടു. വെടിയൊച്ച കേട്ട് സ്‌കൂള്‍ ജീവനക്കാര്‍ ഓടിയെത്തിയപ്പോഴാണ് പ്രിന്‍സിപ്പലിന്റെ മൃതദേഹം കണ്ടത്. നെറ്റിയിലായിരുന്നു വെടിയേറ്റത്. ശുചിമുറിയിലേക്ക് പോയ പ്രിന്‍സിപ്പലിന്റെ പിന്നാലെ പോയാണ് അക്രമി വെടിയുതിര്‍ത്തത്. അച്ചടക്ക ലംഘനം നടത്തിയതിന് പിടിക്കപെട്ട കുട്ടിയാണ് അക്രമിയെന്ന് പോലീസ് പറഞ്ഞു. വെടിവച്ച ശേഷം ബൈക്കില്‍ രക്ഷപെട്ട അക്രമിക്കൊപ്പം മറ്റൊരു വിദ്യാര്‍ഥി കൂടി പോയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.