01
Apr 2025
Sun
01 Apr 2025 Sun
JAIL

റാസല്‍ ഖൈമയില്‍ 40 വയസ്സുകാരനായ പ്രവാസി ആദ്യ ഭാര്യക്ക് പിന്നാലെ രണ്ടാം ഭാര്യയെയും കൊലപ്പെടുത്തി. (Man murders two wives in UAE, pleads insanity ) ഗര്‍ഭിണിയായ ആദ്യ ഭാര്യയെ കൊലപ്പെടുത്തി വര്‍ഷങ്ങള്‍ക്കു ശേഷമാണ് കൊമറോസ് സ്വദേശിയായ യുവാവ് കുടുംബ വഴക്കിനെ തുടര്‍ന്ന് രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റാസല്‍ഖൈമ പീനല്‍ ആന്റ് കറക്ഷണല്‍ കേന്ദ്രത്തിലെ രേഖകള്‍ പ്രകാരം 2010ലാണ് ആദ്യ കൊലപാതകം നടന്നത്. ഭാര്യ മതനിന്ദ കാണിച്ചു എന്നാരോപിച്ച് നടത്തിയ ആദ്യ കൊലപാതകത്തില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, ഭാര്യയുടെ കുടുബത്തിന് ദിയാധനം നല്‍കി വധശിക്ഷയില്‍ നിന്നൊഴിവാകുകയായിരുന്നു.

ജയില്‍ മോചനത്തിന് ശേഷം ഇയാള്‍ ഒരു അറബ് യുവതിയെ വിവാഹം ചെയ്തു. ഇതില്‍ ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. അധികം വൈകാതെ ഇരുവരും തമ്മില്‍ വഴക്ക് ആരംഭിച്ചു. ഇതേ തുടര്‍ന്ന് പ്രതി ഇടയ്ക്കിടെ വീട് വിട്ട് നില്‍ക്കാറുണ്ട്.

ALSO READ: വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു; ഭര്‍ത്താവിനെതിരേ പരാതി നല്‍കി ഭാര്യാ വീട്ടുകാര്‍

മകള്‍ക്ക് ഏഴ് വയസ്സായപ്പോഴേക്കും പ്രതിയുടെ ഭാര്യ മറ്റൊരാളുമായി അവിഹിത ബന്ധം ആരംഭിച്ചിരുന്നു. ഇയാള്‍ ഇടയ്ക്കിടെ യുവതിയുടെ വീട്ടിലെത്താറുണ്ട്. മകളെ ടോയ്‌ലറ്റിലോ മറ്റൊരു മുറിയിലോ പൂട്ടിയിട്ടാണ് ഇവര്‍ അവിഹിത ബന്ധത്തിലേര്‍പ്പെട്ടിരുന്നത്.

പ്രതിയുടെ ഭാര്യയുടെ കാമുകന്‍ മകളെയും ഉപദ്രവിച്ചു തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ വഷളായത്. കുട്ടി മാതാവിനോട് പരാതി പറഞ്ഞെങ്കിലും അവഗണിക്കുകയായിരുന്നു. തുടര്‍ന്നാണ് കുട്ടി പിതാവിനെ വിവരമറിയിച്ചത്. ഇതേ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കൊലയ്ക്ക് ശേഷം ഇയാള്‍ പോലീസില്‍ കീഴടങ്ങി. ആദ്യം വധശിക്ഷ വിധിച്ചെങ്കിലും ഭാര്യയുടെ കുടുംബവുമായി ധാരണയിലെത്തി ശിക്ഷയില്‍ നിന്നൊഴിവാകുകയായിരുന്നു. മകളെ പൂര്‍ണമായും ഭാര്യാപിതാവിന്റെ ഉടമസ്ഥതയില്‍ വിട്ടുകൊടുക്കാമെന്ന നിബന്ധനയിലായിരുന്നു ഇത്.

പ്രതിയുടെ മാനസിക നില തകരാറിലാണെന്ന അഭിഭാഷകന്റെ വാദം പരിഗണിച്ച് മാനസിക രോഗ ആശുപത്രിയിലേക്കു മാറ്റി.