18
Oct 2024
Tue
18 Oct 2024 Tue
man orders Iphone with COD option and kills delivery boy

ക്യാഷ് ഓണ്‍ ഡെലിവറി(സിഒഡി)ആയി ഓര്‍ഡര്‍ ചെയ്ത ഒന്നരലക്ഷം രൂപയുടെ ഐഫോണ്‍ വിതരണം ചെയ്യാനെത്തിയ ഡെലിവറി ബോയിയെ കൊന്ന് കനാലില്‍ തള്ളി. യുപിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചിന്‍ഹാട്ട് സ്വദേശിയായ ഗജനന്‍ ആണ് ഒന്നരലക്ഷം രൂപ വിലവരുന്ന ഐഫോണിന് ഫ്‌ളിപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ നല്‍കിയത്. ഫോണ്‍ ഡെലിവറി ചെയ്യുമ്പോള്‍ പണം നല്‍കുന്ന ഓപ്ഷനായിരുന്നു ഇയാള്‍ തിരഞ്ഞെടുത്തിരുന്നത്. ബുക്ക് ചെയ്തിരുന്നതു പ്രകാരം ഐഫോണ്‍ നല്‍കാന്‍ ഡെലിവറി ബോയി ആയ ഭരത് സാഹു(23) എത്തിയപ്പോള്‍ ഗജനനും കൂട്ടുകാരനായ ആകാശും ചേര്‍ന്ന് കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയും പണം നല്‍കാതെ തന്നെ മൊബൈല്‍ ഫോണ്‍ കൈവശപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് സാഹുവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി ഇന്ദിരാ കനാലില്‍ തള്ളുകയും പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു. ഭരത് സാഹുവിനെ രണ്ടുദിവസമായിട്ടും കാണാതെ വന്നതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ സാഹു അവസാനമായി ഫോണില്‍ വിളിച്ചത് ഗജനനെ ആണെന്നു കണ്ടെത്തി. ഗജനനെ ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ചു വിവരം നല്‍കുന്നത്. തുടര്‍ന്ന് ആകാശിനെയും പിടികൂടി. മൃതദേഹം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക