04
Jul 2023
Sat
04 Jul 2023 Sat

യുട്യൂബ് വീഡിയോ നോക്കി ന്യൂറോസര്‍ജന്‍മാര്‍ ശസ്ത്രക്രിയ ചെയ്യുന്നത് പഠിച്ച യുവാവ് സ്വന്തം തലതുളച്ച് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തി. തലയില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. മണിക്കൂറുകള് നീണ്ട ശസ്ത്രക്രിയാ ശ്രമത്തിനിടെ യുവാവ് അതീവ ഗുരുതരാവസ്ഥയിലാവുകയും ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തു. റഷ്യക്കാരനായ മിഖൈല്‍ റഡുഗയാണ് ഇത്തരമൊരു കടുംകൈ സ്വന്തത്തോടു തന്നെ കാട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വപ്‌നങ്ങളെ നിയന്ത്രിക്കുകയെന്ന വന്യമായ ചിന്തയാണ് തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കുകയെന്ന മിഖൈലിന്റെ നടപടിക്കു പിന്നിലുണ്ടായിരുന്നത്.
ആശുപത്രി വാസം കഴിഞ്ഞെത്തിയ യുവാവ് തന്നെയാണ് തന്റെ സാഹസം പുറംലോകവുമായി പങ്കുവച്ചത്. ഡ്രില്ല് വാങ്ങിയ ശേഷം താന്‍ തലയില്‍ തുളയിടുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. തലച്ചോറില്‍ ഇലക്ട്രോഡ് ഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ നടപടിക്കിടെ വന്‍തോതില്‍ രക്തം നഷ്ടമായതോടെ യുവാവ് മരണത്തിന്റെ വക്കിലെത്തുകയായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാനായതിനാലാണ് യുവാവ് രക്ഷപ്പെട്ടത്. തലയ്ക്കുള്ളില്‍ ചിപ് സ്ഥാപിച്ചിരിക്കുന്നതിന്റെ എക്‌സ്‌റേ ദൃശ്യവും യുവാവ് സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുകയുണ്ടായി. 2023 മെയ് 17നായിരുന്നു ഇയാള്‍ സ്വയം മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയത്. ഒരു വര്‍ഷമായി ഈ ചിന്ത പ്രാവര്‍ത്തികമാക്കാനുള്ള ഒരുക്കത്തിലായിരുന്നു യുവാവ്. ഇതിനായി ഒട്ടേറെ പഠനങ്ങളും യുവാവ് നടത്തുകയുണ്ടായി. ആദ്യം ന്യൂറോസര്‍ജന്‍മാരെ കൊണ്ട് ശസ്ത്രക്രിയ ചെയ്യിക്കാനായിരുന്നു പദ്ധതിയെങ്കിലും നിയമനടപടികള്‍ അടക്കമുള്ള പ്രത്യഘാത സാധ്യത കണക്കിലെടുത്ത് സ്വന്തം അപാര്‍ട്ട്‌മെന്റില്‍ സ്വയം ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. നാല് മണിക്കൂറെടുത്താണ് ഇയാള്‍ തലയ്ക്കുള്ളില്‍ ചിപ്പ് ഘടിപ്പിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക