30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Man Raped Daughter-In-Law Then Buried Her

ഹരിയാനയില്‍ മരുമകളെ കൊന്ന് കുഴിച്ചുമൂടുന്നതിനു മുമ്പായി ബലാല്‍സംഗം ചെയ്തുവെന്ന് കുറ്റംസമ്മതം നടത്തി ഭര്‍തൃപിതാവ്. ഹരിയാനയിലെ ഫരീദാബാലില്‍ 24കാരിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍തൃപിതാവാണ് ചോദ്യംചെയ്യലില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊലപാതകത്തില്‍ ഇയാളുടെ ഭാര്യക്കും മകനും പങ്കുണ്ടെങ്കിലും ബലാല്‍സംഗ വിവരം ഇവര്‍ അറിഞ്ഞിരുന്നില്ലെന്നാണ് ഇയാള്‍ കുറ്റസമ്മതത്തില്‍ പറയുന്നത്. ഏപ്രില്‍ 21ന് രാത്രിയാണ് യുവതി കൊല്ലപ്പെട്ടത്. ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി ഭര്‍ത്താവ് യുവതിയെ മയക്കിക്കിടത്തുകയായിരുന്നു. സഹോദരിക്കും ഉറക്കഗുളിക കലര്‍ത്തിയ ഭക്ഷണം നല്‍കി. കൊലപാതകവിവരം പുറത്തറിയാതിരിക്കാനായിരുന്നു ഇത്. യുവതിയെ കൊന്ന് കുഴിച്ചുമൂടാനായി വീടിനു സമീപം 10 അടി താഴ്ചയില്‍ കുഴിയെടുത്തിടുകയും ചെയ്തിരുന്നു. മലിനജലം സംഭരിക്കാനുള്ള കുഴിയെന്നാണ് ഇതേക്കുറിച്ച് അയല്‍വാസികളോട് ഇവര്‍ പറഞ്ഞിരുന്നത്.

വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ ഭാര്യ ഉറക്കംപിടിച്ചതോടെ ഭര്‍ത്താവ് താഴെയെത്തി അച്ഛനെ വിവരമറിയിച്ചു. തുടര്‍ന്നാണ് ഭര്‍തൃപിതാവ് കിടപ്പുമുറിയിലെത്തി മരുമകളെ ബലാല്‍സംഗം ചെയ്തത്. ഇതിനു ശേഷം യുവതിയെ കൊലപ്പെടുത്തുകയും ചെയ്തു. രാത്രിയില്‍ തന്നെ മൃതദേഹം നേരത്തേ എടുത്തിട്ടിരുന്ന കുഴിയിലിട്ടു മൂടി.

തുടര്‍ന്ന് യുവതിയെ കാണാനില്ലെന്ന പരാതി ഇവര്‍ പോലീസില്‍ നല്‍കുകയും ചെയ്തു. യുവതി ഒളിച്ചോടി പോയെന്ന പ്രചാരണവും ഇവര്‍ നടത്തി. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ ഈ കള്ളക്കഥ വിശ്വസിച്ചില്ല. 2023ല്‍ വിവാഹിതയായപ്പോള്‍ മുതല്‍ ഭര്‍തൃവീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നുവെന്ന് യുവതി തന്റെ വീട്ടില്‍ അറിയിച്ചിരുന്നു. ഇതാണ് യുവതിയുടെ തിരോധാനത്തില്‍ സംശയം തോന്നാന്‍ കാരണമായത്.

പോലീസിനെയും ഇക്കാര്യം അറിയിച്ചതോടെ അന്വേഷണം നടത്തുകയും അയല്‍വാസികള്‍ ഇവരുടെ വീടിനു സമീപമെടുത്ത കുഴിയെക്കുറിച്ച് പറയുകയും ചെയ്തു. തുടര്‍ന്ന് കുഴിയിലെ മണ്ണ് നീക്കം ചെയ്തപ്പോഴാണ് അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടത്. ചോദ്യം ചെയ്യലിനു ശേഷം യുവതിയുടെ ഭര്‍ത്താവ്, ഇയാളുടെ മാതാപിതാക്കള്‍, സഹോദരിയുടെ ഭര്‍ത്താവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ALSO READ: http://ഒളിച്ചോടിയെന്ന് ഭര്‍തൃവീട്ടുകാര്‍ പ്രചരിപ്പിച്ച മരുമകളുടെ മൃതദേഹം വീടിനോടു ചേര്‍ന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement